- Advertisement -

- Advertisement -

ബാറുകളില്‍ മദ്യ വില്‍പന ഇന്ന് മുതല്‍ 

0

ബാറുകളില്‍ മദ്യവില്‍പന പുനഃരാരംഭിച്ചു. ഇന്ന് മുതല്‍ മദ്യം നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു. വെയര്‍ഹൗസ് ചാര്‍ജ് 25 ശതമാനത്തില്‍ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും ഉടന്‍ തുറക്കും.കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തില്‍ ബിവറേജസ് തുറന്നതിന് പിന്നാലെ മിക്ക ഇടങ്ങളിലും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിവാഹത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാുകളിലെ മദ്യവില്‍പന പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25ല്‍ നിന്ന് 13 ആയി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാറുകള്‍ വഴി മദ്യം പാഴ്സലായിട്ടാണ് നല്‍കുക.

Leave A Reply

Your email address will not be published.

You cannot copy content of this page