- Advertisement -

- Advertisement -

മീനങ്ങാടിയില്‍ കര്‍ശന നിയന്ത്രണം

0

ട്രിപ്പിള്‍ ലോക്ഡൗണായതോടെ പൊതുഗതാഗതത്തിനുള്‍പ്പടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി മീനങ്ങാടി പോലീസ്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലേക്കുള്ള ബസുകളുടെ പ്രവേശനവും പോലീസ് തടഞ്ഞു.ടി പി ആര്‍ നിരക്ക് 19.5 എത്തിയ സാഹചര്യത്തിലാണ് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പ്രധാന പാതകളിലൊഴികെ മറ്റെല്ലായിടങ്ങളിലും വരുന്നതിനും പോകുന്നതിനുമായി ഒരു റോഡ് മാത്രം തുറന്ന് മറ്റ് റോഡുകള്‍ അടച്ചു.പൊതുഗതാഗത സംവിധാനത്തിന് ടൗണില്‍ നിര്‍ത്താന്‍ അനുമതിയില്ല .മീനങ്ങാടി ടൗണിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ ബസുകള്‍ക്ക് യാത്രക്കാരെ ഇറക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. ടൗണില്‍ എല്ലാ വാഹനങ്ങളുടെയും പാര്‍ക്കിംഗ് നിരോധിച്ചിരിക്കുകയാണ് . അവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൂടുതല്‍ സമയം വാഹനം ടൗണില്‍ നിര്‍ത്തിയിടുവാനും അനുവദിക്കില്ല.ദീര്‍ഘദൂര വാഹനങ്ങളെ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുക .ടൗണിലെത്തുന്നവരുടെ സത്യവാങ്മൂലം പരിശോധിച്ച് യാത്ര അനാവശ്യമെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് ചാര്‍ജ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്ന് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ട സനല്‍രാജ് അറിയിച്ചു .രോഗികള്‍ കൂടുതലുള്ള കോളനികളില്‍ പോലീസിന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള പരിശോധന തുടരാനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page