സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എം.എസ്.എഫ് വയനാട് ജില്ലയിലാകെ പ്രതിഷേധം നടത്തി.കല്‍പ്പറ്റയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍ സമരം ഉദ്ഘാടനം ചെയ്തു.ഗ്രേസ് മാര്‍ക്ക് നിഷേധിക്കുന്ന ഉത്തരവ് കത്തിച്ചുകൊണ്ടാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്.അസ്ലം ഒടുവില്‍ സമരത്തില്‍ അധ്യക്ഷനായി. മുബഷിര്‍ ഈന്തന്‍, അനസ്സ് പള്ളിത്താഴെ, അബൂ സുഫിയാന്, അഖില്‍ എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -