- Advertisement -

- Advertisement -

കുടുംബശ്രീ മിഷനില്‍ താല്‍ക്കാലിക നിയമനം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

 

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനമരം വിജയ കോളേജ്, കരിമ്പുമ്മല്‍ സ്റ്റേഡിയം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി സെക്ഷന്‍ പരിധിയിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണല്‍വയല്‍, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി , ഇരുളം, അമ്പലപ്പടി, ചാത്തമംഗലംകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

മീനങ്ങാടി -മലക്കാട് -കല്ലുപാടി റോഡില്‍ 3 കിലോമീറ്റര്‍ ഇടയിലായി പുതിയ കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 6 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

കര്‍ഷക അവാര്‍ഡ്: ജൂലൈ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2020 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീ രംഗങ്ങളിലെ മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡ്, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷേപണം ചെയ്ത മികച്ച കാര്‍ഷിക പരിപാടിയ്ക്ക് നല്‍കുന്ന ഹരിതമുദ്ര അവാര്‍ഡ് എന്നിവയ്ക്കും ജൂലൈ 9 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ www.fibkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 3 എന്ന വിലാസത്തിലാണ് അയക്കേണ്ടടത്. നോമിനേഷനുകളുടെ പുറത്ത് കര്‍ഷക ഭാരതി / ഹരിതമുദ്ര അവാര്‍ഡ് 2020- ഏകു വിഭാഗം എന്നത് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ഫോണ്‍: 0495 2370368,9373471905.

കുടുംബശ്രീ മിഷനില്‍ താല്‍ക്കാലിക നിയമനം

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കോട്ടത്തറ, പൊഴുതന ഗ്രാമപഞ്ചായത്തു കളില്‍ ശുദ്ധജലം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാകുന്നതിനും, നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്കു താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ അല്ലെങ്കില്‍ കുടുംബാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ടൂ വീലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം.ടീം ലീഡര്‍ – യോഗ്യത: എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. റൂറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം/ സാമൂഹിക സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – യോഗ്യത: ഡിപ്ലോമ /ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. റൂറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം/സാമൂഹിക സേവനം /സാമൂഹ്യ കുടി വെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – യോഗ്യത: ബിരുദം. റൂറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം/ സാമൂഹിക സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 15ന് നകം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം mewayanad@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യുകയോ, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. ഫോണ്‍: 04936 206589, 8848478861.

ഇന്റര്‍വ്യൂ മാറ്റിവെച്ചു

വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് നിയമനത്തി നായി ജൂലൈ 7 ന് (ഇന്ന്) നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി വെച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കനിവ് – സഞ്ചരിക്കുന്ന ആതുരാലയം, മാനന്തവാടി ബ്ലോക്ക്തല മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് എന്നീ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ ട്രാവലര്‍, മോട്ടോര്‍ കാബ് എന്നീ വാഹനങ്ങള്‍ മാസ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 15ന് മുമ്പായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04935 240298.

Leave A Reply

Your email address will not be published.

You cannot copy content of this page