- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

 

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷനിലെ പീച്ചാംക്കോട് പമ്പ്, നടക്കല്‍, തരുവണ പമ്പ്, തരുവണ ടൗണ്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായൊ വൈദ്യുതി മുടങ്ങും.

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി 2022 മാര്‍ച്ച് വരെ വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് 7 വര്‍ഷത്തിലധികം കാലപഴക്കം ഉണ്ടാവരുത്. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ന് ഉച്ചയ്ക്ക് 2 വരെ. ഫോണ്‍ 8281999063

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോണ്‍ 9048110031, 9447049125.

വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും

അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൗണ്ട് അവന്യൂ ആയിരംകൊല്ലി മുതല്‍ കുപ്പമുടി വരെ പുതുതായി നിര്‍മ്മിച്ച 11 കെ.വി വൈദ്യുതി ലൈനില്‍ ചൊവ്വാഴ്ച മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ സമ്പര്‍ക്കത്തില്‍ വരുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയിലും ആളുകള്‍ ഏര്‍പ്പെടരുത്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെള്ളമുണ്ട ഗവ. ഐ.ടി.ഐ ലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നു. ജൂലൈ 7 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടത്തും. യോഗ്യത എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്സ് ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

മരം ലേലം

ബീനാച്ചി പനമരം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസ്സമായി റോഡിനിരുവശത്തും നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട 6 മരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി കാര്യാലയത്തില്‍ ലേലം ചെയ്യുന്നു. ഫോണ്‍ 04936 222750,7594971311.

പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു

ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയിയിലേക്ക് രജിസ്റ്റര്‍ഡ് സംഘടനകളുടെ (എന്‍.ജി.ഒ) പ്രതിനിധികളെ തിരഞ്ഞെടുക്കു ന്നതിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. സമിതിയുടെ കാലാവധി 3 വര്‍ഷമാണ്. താല്‍പ്പര്യമുള്ള സംഘടനകള്‍ സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മറാംമ്യമിമറ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ജൂലൈ 8 നു മുമ്പായി ലഭിക്കണം. ഫോണ്‍ 04936 202251.

ക്ലിനിങ് സ്റ്റാഫ് നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍കാലികമായി ക്ലിനിങ് സ്റ്റാഫിനെ നിയമിക്കുന്നു. ജൂലൈ 14 ന് രാവിലെ 11 മുതല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും അമ്പതു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും പങ്കെടുക്കാം. അപേക്ഷകള്‍ ജൂലൈ 12 ന് 5 നകം ഓഫീസില്‍ ലഭിക്കണം. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. പൂതാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ 04936 211110.

വൈദ്യുതി മുടങ്ങും

അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആയിരംകൊല്ലി, മട്ടപ്പാറ, ചീങ്ങേരി, കുപ്പക്കൊല്ലി, എടക്കല്‍, ആണ്ടിക്കവല എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 3.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ഡി.സി.എ/ പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8 ന് രാവിലെ 10 മണിക്ക് നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

വാഹന ലേലം

ജില്ലാ കളക്ടറുടെ അധീനതയിലുള്ളതും, പൊതുലേലം ചെയ്ത് വില്‍ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതുമായ കളക്ട്രേറ്റിലെ 3 വാഹനങ്ങള്‍ ജൂലൈ 21 ന് 3 മണിക്ക് ലേലം ചെയ്യും. ഫോണ്‍ 04936 202251.

Leave A Reply

Your email address will not be published.

You cannot copy content of this page