- Advertisement -

- Advertisement -

വയനാട് സബ് കളക്ടറായി ആര്‍.ശ്രീലക്ഷ്മി ചുമതലയേറ്റു

0

നിലവിലെ സബ് കളക്ടറായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ സ്ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറായി ജോലി ചെയ്തു വരുന്നതിനിടെയാണ് വയനാട് സബ്ബ് കലക്ടറായി നിയമനം ലഭിച്ചത്. 1919 ബാച്ച് ഐ.എ.എസ്സുകാരയായ ശ്രീലക്ഷ്മി ദേശീയ തലത്തില്‍ 29-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.

ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ സഹജഗ്രാമം തൈക്കാട്ടില്‍ പ്രസന്നയില്‍ രാമചന്ദ്രന്റേയും കലാദേവിയുടേയും മകളാണ്. ആലുവ നിര്‍മല സ്‌കൂളിലും രാജഗിരിയിലുമായിരുന്നു സ്‌കൂള്‍ പഠനം. ചെന്നൈ സ്റ്റെല്ല മേരീസ് കോളജില്‍ നിന്നു ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നു ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page