- Advertisement -

- Advertisement -

മരം മുറിക്കല്‍ വിവാദ ഉത്തരവ് ; ‘എല്ലാ വശങ്ങളും പരിശോധിച്ചാണ് ഉത്തരവ് ഇറക്കിയത്, ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു’ : ഇ. ചന്ദ്രശേഖരന്‍

0

എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരന്റെ വാദം. കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ മരം മുറി ഉത്തരവിന് നിര്‍ദേശിച്ചത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇ ചന്ദ്രശേഖരന്റെ വിശദീകരണം. മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിര്‍ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. മുന്‍ മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുന്ന കുറിപ്പ് 24ന് ലഭിച്ചിരുന്നു.’

Leave A Reply

Your email address will not be published.

You cannot copy content of this page