- Advertisement -

- Advertisement -

പാലത്തിന് കൈവരി നിര്‍മ്മിച്ച് സിവില്‍ ഡിഫന്‍സ് ടീം

0

കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തില്‍ മുളകൊണ്ട് സംരക്ഷണ വേലി തീര്‍ത്ത് സിവില്‍ ഡിഫന്‍സ് ടീം.വള്ളിയൂര്‍ക്കാവ് – കമ്മന ചെറിയ പാലമാണ് കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായത്.  കുട്ടികള്‍ ഉള്‍പ്പെടെ നിത്യേന നിരവധി ആളുകള്‍ കടന്നുപോകുന്ന പാലം പുനര്‍നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.വീതി വളരെ കുറവായ പാലത്തില്‍ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറി നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. കുട്ടികള്‍ ഉള്‍പ്പെടെ നിത്യേന നിരവധി ആളുകളാണ് കടന്ന് പോകുന്നത്. കാല പഴക്കത്താല്‍ പാലത്തിന് മുകളിലെ തൂണുകള്‍ ദ്രവിച്ച നിലയിലും, കൈവരി തകര്‍ന്നതും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കുട്ടികള്‍ പാലത്തിലുള്ളപ്പോള്‍ വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കരുതെന്ന് അപായ സൂചന ബോര്‍ഡും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സ് ടീം മുളകള്‍ ശേഖരിച്ച് ,മാനന്തവാടി അഗ്‌നി രക്ഷ യൂണിറ്റിന്റയും ,നാട്ടുകാരുടെയും സഹായത്തോടെ താത്ക്കാലിക കൈവരി ഒരുക്കിയത്.സിവില്‍ ഡിഫന്‍സ് ടീമിലെ ഏഴ് പേരും, അഗ്‌നി രക്ഷാ യൂണിറ്റിലെ 4 ജീവനക്കാരുമാണ് സംരക്ഷണ വേലി ഒരുക്കിയത്, സ്റ്റേഷന്‍ ഓഫീസര്‍ പി വി വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെയിംസ് ,,വിനോദ് ,അനീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ കെ വി ചാക്കോ, ഷൈജു അബ്രഹാം, കെ ഷിനോജ്, റോസ ബിന്‍ സി, ജോസ് ന, മഹേഷ് എടവക ഗ്രാമ പഞ്ചായത്തംഗം ജെന്‍സി ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകപരമായ പ്രവര്‍ത്തികള്‍ നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page