നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,ക്വാറി ഉടമകള്‍ കല്ലിന് അമിത വില ഈടാക്കുന്ന നടപടി പിന്‍വലിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് തൊളിലാളികള്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് ഉദ്ഘാടനം ചെയ്തു. ഡി.എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം. മധു, കെ.സി ജബ്ബാര്‍, കെ.ടി ബാലകൃഷ്ണന്, ഡി.ഷാജി എന്നിവര്‍ സംസാരിച്ചു. കെ.വാസുദേവന്‍ സ്വാഗതവും കെ.വി. ഗിരീഷ് നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -