- Advertisement -

- Advertisement -

ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍

0

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചീങ്ങോട് കെ.ഡബ്ല്യു.എ, ചീങ്ങോട് കനവ്, കാറ്റാടി കവല ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാംമൈല്‍, ദ്വാരക, ദ്വാരക ഐ.ടി.സി, ഹരിതം, പീച്ചങ്കോട് മില്‍, പീച്ചങ്കോട് ബേക്കറി, അംബേദ്കര്‍, കാപ്പുംചാല്‍, പാതിരച്ചാല്‍, കുഴുപ്പില്‍ കവല, നടക്കല്‍, പീച്ചങ്കോട് പമ്പ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

രേഖകള്‍ ഹാജരാക്കണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയിലെ സ്‌കാറ്റേര്‍ഡ് വിഭാഗം അംഗത്വം നില നിര്‍ത്തുന്ന തൊഴിലാളികളുടെ വിഹിതമടവാക്കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിന് വിഹിതമടച്ച ചലാന്‍, പാസ്ബുക്ക് എന്നിവ ജൂലൈ 5ന് മുമ്പ് കല്‍പ്പറ്റ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ലക്കിടി ഓഫീസിന്റെ പരിധിയിലെ കോഴിക്കോട് – വൈത്തിരി – ഗൂഡല്ലൂര്‍ റോഡില്‍ കുന്നമ്പറ്റ ടൗണിനു സമീപത്ത് നില്‍ക്കുന്ന വാക മരം ജൂലൈ അഞ്ചിന് രാവിലെ 11.30 നും, വടുവന്‍ചാല്‍ – ചോലാടി റോഡില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തിന്റെ രണ്ട് ശിഖരങ്ങള്‍ അന്നേദിവസം ഉച്ചയ്ക്ക് 12നും ലേലം ചെയ്യും.

റീ ടെണ്ടര്‍

കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 2. ഫോണ്‍: 04936 206589.

Leave A Reply

Your email address will not be published.

You cannot copy content of this page