- Advertisement -

- Advertisement -

ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അലനും,ഷോണും

0

സിനിമ താരങ്ങളുടെയും കായിക താരങ്ങളുടെയും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടി സഹോദരങ്ങള്‍.പുല്‍പ്പള്ളി ഈട്ടിക്കവലയിലെ മുരിയന്‍ കാവില്‍ ജെയിംസ് മിനി ദമ്പതികളുടെ മക്കളായ അലന്‍ ക്രിസ്റ്റിയും ഷോണ്‍ക്രിസ്റ്റോയുമാണ് ചിത്രരചനയില്‍ കഴിവു തെളിയിച്ചിരിക്കുന്നത്.രണ്ട് ലോക്ഡൗണ്‍ സമയങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് അലന്‍ വരച്ചത്.പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലന്‍ .ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹോദരനായ ഷോണ്‍. രണ്ടു വര്‍ഷം മുമ്പാണ് അലന്‍ ചിത്രരചനയിലേക്ക് തിരിഞ്ഞത്.പുല്‍പ്പള്ളി രവിവര്‍മ്മ ചിത്രകല വിദ്യാലയത്തിലായിരുന്നു അലന്‍ ചിത്രരചനയുടെ ബാലപാഠങ്ങള്‍ പഠിച്ചത് ഷോണ്‍ ആരുടെയും ശിക്ഷണം നേടാതെയാണ് ചിത്രങ്ങള്‍ വരക്കുന്നത്.പ്രകൃതി ദൃശ്യങ്ങളും പക്ഷിമൃഗാദികളുടെ ചിത്രങ്ങളും സിനിമാ താരങ്ങളുടെ ചിത്രങ്ങളും എല്ലാം കുറഞ്ഞ സമയം കൊണ്ടു തന്നെ ഇവര്‍ വരക്കുന്നു. പെന്‍സിലിന്റെ സാധ്യതകള്‍ സൂക്ഷ്മമായി മനസ്സിലാക്കി ചിത്രം വരക്കുന്നതില്‍ ശ്രദ്ധേയരാണ് ഇരുവരും .പഠന സമയത്തിനു ശേഷമുള്ള ഒഴിവു സമയങ്ങളിലാണ് ചിത്ര രചന. സ്‌കൂള്‍ തലങ്ങളിലടക്കം നിരവധി സമ്മാനങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനത്തോടൊപ്പം ചിത്രരചനയും സജീവമായി കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഇതിന് പൂര്‍ണ്ണ പിന്തുണ്ണ രക്ഷിതാക്കള്‍ നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page