കോവിഡ് രഹിത പുല്‍പ്പള്ളി എന്ന മുദ്രാവാക്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തി.പുല്‍പ്പള്ളി വിജയ ഹൈസ്കൂളില്‍ വച്ച് നടന്ന കോവിഡ് പരിശോധന ക്യാമ്പില്‍ വ്യാപാരികളും,തൊഴിലാളികളും പങ്കെടുത്തു.കോവിഡ് രഹിത സുരക്ഷിത പട്ടണം ആക്കി പ്രദേശത്തെ മാറ്റിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ വ്യാപാരികള്‍ക്കും, സ്റ്റാഫിനുമായ് വാക്സിനേഷന് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നട്തതിയത്.സമ്പൂര്‍ണ കോവിഡ് രഹിത ഗ്രാമാക്കി പുല്‍പ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും, പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര പറഞ്ഞുസാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.തോമസ് മാത്യുവിന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഉദയകുമാര്‍ രാധാകൃഷ്ണന് അജിമോന്.കെ.എസ്,വികാസ് ജോസഫ്,പ്രസന്നകുമാര്‍, ഷൈജു മംഗല്യ, പ്രഭാകരന്,അജേഷ് കുമാര്‍,സുനില്‍ ജോര്‍ജ്,ജോസഫ്.പി. വി,ബാബുരാജ്, തങ്കച്ചന്,സിനു എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -