വിദ്യാഭ്യാസ വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മാനന്തവാടി, ബത്തേരി ഉപജില്ലാ ഓഫീസര്‍ തസ്തികകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു വയനാട് ജില്ലാ കമ്മിറ്റി നേത്യത്വത്തില്‍ പ്രതിഷേധ മെയില്‍ ക്യാമ്പയിന് നടത്തി .ക്യാമ്പയിന് ബത്തേരിയില്‍ കെഎസ് യു സംസ്ഥാന സെക്രട്ടറി അഡ്വ: ലയണല്‍ മാത്യു ഉദ്ഘാടനം ചെയ്തു.കെഎസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, നിഖില്‍ തോമസ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -