ചീയമ്പം അമ്പത്തിയാറ്, എഴുപത്തിമൂന്ന് പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷം. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലയാണ.് ഇഞ്ചി, ചേന ,വാഴ, കപ്പ, കുരുമുളക്, കൊക്കോ, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളാണ് വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നത്. കുരുങ്ങുകളെ കൂടു വെച്ച് പിടികൂടണമെന്നും വനാതിര്‍ത്തിയില്‍ മാതൃകാ രീതിയിലുള്ള പ്രതിരോധവേലി നിര്‍മിക്കണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേരള കോണ്‍ഗ്രസ് എം പുല്‍പ്പള്ളി മണ്ഡല കമ്മറ്റി ആവശ്യപ്പെട്ടു.പന്നി, കുരങ്ങ്, മാന്‍, മലയണ്ണാന്, മയില്‍, തുടങ്ങിയ മൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചത്.വില്‍സെന്റ് നെടും കൊമ്പില്‍, ജോയി മണ്ണാര് തോട്ടം, മാത്യു പള്ളിക്കുന്നേല്‍, ബാബു പറപ്പള്ളി എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.ബിജു തിണ്ടിയത്ത് അധ്യക്ഷനായിരുന്നു.പി.യു.മാണി, വില്‍സെന്റ് നെടും കൊമ്പില്‍, സി.പി.മാത്യു, സി.കെ.ബാബു, വര്‍ക്കി ,തോമസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -