പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മേഖലയിലെ അപകട ഭീഷണി ഉള്ള ക്വാറി കുളങ്ങള്‍ സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന സന്ദര്‍ശിച്ച് അപകട സാധ്യതാ വിലയിരുത്തി. ക്വാറി കുളങ്ങളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കും.സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ നിലയം സ്റ്റേഷന് ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഭരതന് പി കെ ,ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍ കെ ശ്രീകാന്ത്, ജിജുമോന്‍, തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
- Advertisement -
- Advertisement -