ബത്തേരി ബീവറേജിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ബത്തേരി വ്യാപാര ഭവന് സമീപം ആനിമൂട്ടില്‍ പീതാംബരന് (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാളുടെ മൃതദേഹം മന്ദം കൊല്ലി ബീവറേജിന് സമീപം പാതയോരത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാട്ടവയല്‍ സ്വദേശി ലോക നാഥനെയും, മന്ദംകൊല്ലിയിലെ ടേസ്റ്റി തട്ടു കടയിലെ ജീവനക്കാരനും കാലടി സ്വദേശിയുമായ സനീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
- Advertisement -
- Advertisement -