അമ്പലവയല്‍ ഒഴലക്കൊല്ലി മുതിരപ്പീടികയില് ആയിഷയുടെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്നുപോയത്. തനിച്ചു താമസിക്കുന്ന 80 വയസ്സായ ആയിഷക്ക് കുടിവെളളത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ല. വീട്ടുമുറ്റത്ത് നാലു പതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കിണറ്റില്‍ നിന്നായിരുന്നു ആയിഷ വെളളമെടുത്തിരുന്നത്. 45 റിംഗ് താഴ്ച്ചയുളള കിണറില്‍ മോട്ടോറും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ഈ കിണര്‍ താഴ്ന്നുപോയതോടെ ഒരു തുളളി വെളളത്തിന് നെട്ടോട്ടമോടുകയാണിപ്പോള്‍. കിണര്‍ താഴ്ന്നതോടൊപ്പം പതിനായിരം രൂപ വിലയുളള മോട്ടോറും നഷ്ടമായി. മോട്ടോര്‍ വീണ്ടെടുക്കാന്‍ കിണര്ജോലിക്കാര് ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി. കിണറിന് ചുറ്റുപാടും മണ്ണിടിഞ്ഞതോടെ ഈ ഭാഗത്തേക്ക് പോകാന്‍ പറ്റില്ല. അടുത്ത വീട്ടിലെ കിണറ്റില്‍ നിന്ന് വെളളം ചുമന്നു കൊണ്ടു വന്നാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്. ആകെയുണ്ടായിരുന്ന ജലസ്രോതസ് ഇല്ലാതായതോടെ വയസാംകാലത്ത് വലിയ പരീക്ഷണമാണ് ആയിഷ നേരിടുന്നത്.
- Advertisement -
- Advertisement -