കോവിഡ് മാനദണ്ഡം ലംഘിച്ച് നിരവധി അയല്‍വാസികളെയും അയല്‍ജില്ലയില്‍ നിന്നുള്ള ബന്ധുക്കളെയും ഉള്‍പ്പെടുത്തി വിപുലമായ തരത്തില്‍ ചെറുമകന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി സംഘടിപ്പിച്ച കാവുമന്ദം കുനിയിന്മേല് കോളനി നിവാസിയെ പ്രതിചേര്‍ത്ത് പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ജൂണ്‍ 18 നാണ് അനുമതി വാങ്ങാതെ പാര്‍ട്ടി സംഘടിപ്പിച്ചത്.പാര്‍ട്ടിയില്‍ പങ്കെടുത്ത 8 ഓളം പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും നിരവധി പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്അറിയിച്ചു.
- Advertisement -
- Advertisement -