- Advertisement -

- Advertisement -

ജില്ലയില്‍ 352 പേര്‍ക്ക് കൂടി കോവിഡ്

0

 

ജില്ലയില്‍ 352 പേര്‍ക്ക് കൂടി കോവിഡ്
*245 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34

വയനാട് ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 245 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34 ആണ്. 338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63460 ആയി. 60382 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2485 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1736 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 51, തരിയോട് 32, വെള്ളമുണ്ട 29, എടവക 23, പനമരം 22, ബത്തേരി 20, മേപ്പാടി 19, അമ്പലവയല്‍ 17, തിരുനെല്ലി 16, മീനങ്ങാടി, പടിഞ്ഞാറത്തറ 14 വീതം, പൂതാടി 12, കോട്ടത്തറ, മാനന്തവാടി, നെന്മേനി 10 വീതം, കണിയാമ്പറ്റ 8, പുല്‍പ്പള്ളി 7, മുട്ടില്‍ 5, പൊഴുതന, തൊണ്ടര്‍നാട് 4 വീതം, തവിഞ്ഞാല്‍ , മുള്ളന്‍കൊല്ലി 3 വീതം, വെങ്ങപ്പള്ളി 2, മൂപ്പൈനാട്, നൂല്‍പ്പുഴ, വൈത്തിരി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു ഉത്തര്‍പ്രദേശ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

245 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന 28 പേരും വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 217 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്

1115 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.06.21) പുതുതായി നിരീക്ഷണത്തിലായത് 1115 പേരാണ്. 981 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10056 പേര്‍. ഇന്ന് പുതുതായി 51 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2553 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 489863 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 484265 എണ്ണത്തിന്റെ ഫലം ലഭിച്ചു. 420805 പേര്‍ നെഗറ്റീവും 63460 പേര്‍ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.

You cannot copy content of this page