ഇന്ധന വില വര്‍ധനയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കുമെതിരെ കേരളകോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് പി.അബ്ദുള്‍ സലാം ധര്‍ണ ഉദ്ഘാടനം ചെയ്തു.തുടച്ചയായുള്ള ഇന്ധന വിലവര്‍ദ്ധന മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വരെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്നും, ഇന്ധന വില നിയന്ത്രിക്കാനും സാധാണക്കാര്‍ക്കൊപ്പം നില്‍ക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണയില്‍ ഡി.അനില്‍ കുമാര്‍ അദ്ധ്യക്ഷനായി. വി.സാദലി, സി.കെ.നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -