- Advertisement -

- Advertisement -

റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണം

0

ഒണ്ടയങ്ങാടി-വരടിമൂല-പള്ളിയറകൊല്ലി-വള്ളിയുര്‍ക്കാവ് റോഡിനെ ഭരണ സമിതികള്‍ വര്‍ഷങ്ങളായി അവഗണിക്കുകയാണെന്ന് പ്രദേശവാസികള്‍.മാനന്തവാടി നഗരസഭയിലെ 9,20 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്.കാലവര്‍ഷം കൂടി ആരംഭിച്ചതോടെ റോഡില്‍ വെള്ളം കെട്ടി നിന്നും മറ്റും വലിയ ഗര്‍ത്തങ്ങള്‍ രുപപ്പെട്ട് കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുകയാണ്.20 വര്‍ഷം മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്.റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page