- Advertisement -

- Advertisement -

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ബാര്‍ അസോസിയേഷന്‍,സുല്‍ത്താന്‍ ബത്തേരി നഗരസഭ, കൊല്‍ക്കട്ട കൈരളി സമാജം, കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്, വ്യാപാരി യൂത്ത് വിങ്ങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, വ്യക്കരോഗ നിര്‍ണയവും സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡോ: ജിതേന്ദ്രനാദ്, ഡോ: ചന്ദ്രന്‍, ഡോ മഞ്ചുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page