മീനങ്ങാടി പന്നിമുണ്ടയില്‍ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പന്നിമുണ്ട കൃഷ്ണ നിവാസ് അജിത്ത് (21), നെല്ലിച്ചോട് പള്ളിക്കുളങ്ങര പി.എ അഭിജിത്ത് (20) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും, മീനങ്ങാടി എസ്.ഐ സി.പി.പോളും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് വില്പനക്കായി ബാഗില്‍ സൂക്ഷിച്ച നിലയില്‍ 822 ഗ്രാം കഞ്ചാവ് പിടി കൂടിയത്. കഞ്ചാവ് വില്പന നടത്തി കിട്ടിയ 3115 രൂപയും കണ്ടെടുത്തു. സംഭവ സമയം വീട്ടിലുണ്ടായിരുന്നതായിരുന്നു യുവാക്കള്‍. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
- Advertisement -
- Advertisement -