കല്പറ്റ-എസ്റ്റേറ്റ് മസ്ദൂര്‍ യൂണിയന്(എച്ച്.എം.എസ്) സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പി.കെ.അനില്‍കുമാറിനെ പ്രസിഡന്റ് കെ.കെ.ഹംസ നോമിനേറ്റു ചെയ്തു. ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന സെക്രട്ടറിയും വയനാട് ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് അനില്‍കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് കോണ്‍ഗ്രസില്‍നിന്നു രാജിവെച്ച് എല്‍.ജെ.ഡിയില്‍ ചേര്‍ന്നത്. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞിരുന്നു.
- Advertisement -
- Advertisement -