കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനായി സ്പെഷ്യല്‍ ലിക്വഡിറ്റി ഫണ്ട് എന്ന പേരില്‍ കാര്‍ഷിക വായ്പ അനുവദിക്കും. കുറഞ്ഞ പലിശ നിരക്കില്‍ ഒരു വര്‍ഷത്തേക്കുള്ള വായ്പയാണ് നല്‍കുന്നത്. ജില്ലയിലെ പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ വഴിയാണ് വായ്പ ലഭിക്കുക. കോവിഡ് സാഹചര്യത്തിലും കൃഷിയിറക്കി ഉത്പാദനക്ഷമത കൈവരിക്കുന്നതിനാണ് തുക നല്‍കുന്നത്. ജില്ലയ്ക്ക് 70 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. വായ്പ ആവശ്യമുള്ള കര്‍ഷകര്‍ അതത് ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Advertisement -
- Advertisement -