- Advertisement -

- Advertisement -

നേതി ബര്‍ഗ്മാന്‍ ജന്മശതാബ്ദി ചലച്ചിത്രമേള

0

കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐ കേരള ഘടകത്തിന്റെയും സഹകരണത്തോടെ ഇങ്മര്‍ ബെര്‍ഗ്മാന്‍ ജന്മശദാബ്ദി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഒക്ടോബര്‍ 14ന് രാവിലെ 10 മുതല്‍ എട്ടുവരെ കല്‍പ്പറ്റ എംജിടി ഹാളില്‍ ബെര്‍ഗ്മാന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10ന് ദ് സെവന്‍ത് സീല്‍, 11.45ന് വൈല്‍ഡ് സ്ട്രോബറീസ്, ഉച്ചയ്ക്ക് രണ്ടിന് ദ് വെര്‍ജിന്‍ സ്പ്രിങ്, 3.30ന് പെര്‍സോണ, വൈകീട്ട് അഞ്ചിന് ക്രൈസ് ആന്റ് വിസ്പേഴ്സ്, സീക്രട്സ് ഓഫ് വുമണ്‍, സ്മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ദേശീയ ഡോക്യുമെന്ററി പുരസ്‌കാര ജേതാവ് അനീസ് കെ മാപ്പിള, ദൃശ്യതാളം ചീഫ് എഡിറ്ററും എഫ്.എഫ്.എസ്.ഐ വൈസ് പ്രസിഡന്റുമായ ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page