പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തില്‍ ഒരു മള്‍ട്ടി ലിംഗിസ്റ്റിക് ഫാമിലി കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകള്‍ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള പരിചയസമ്പന്നരായ യുവതികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 19 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഇ-മെയില്‍: mahilamandir13@gmail.com. ഫോണ്‍: 0471 2340126.
- Advertisement -
- Advertisement -