- Advertisement -

- Advertisement -

മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് ഉദ്ഘാടനം നാളെ

0

പ്രതിദിനം രണ്ടായിരത്തോളം  ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റില്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഉദ്ഘാടനം നാളെ രാവിലെ 10.30ന് ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും.ചടങ്ങില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍ ഡിഎംഒ ഡോ. രേണുക,ഡി പി എം ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബ് സജ്ജീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഫാമിലി ഹെല്‍ത്ത് സെന്ററിലും, മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയില്‍ പെട്ടവര്‍ക്ക് ഈ മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബ് പ്രയോജനകരമാകും. നിലവില്‍ പൂക്കോട് വെറ്ററിനറി കോളേജിലും ബത്തേരി പി. എച്ച് ലാബിലുമാണ് ജില്ലയില്‍ സൗകര്യമുള്ളത്. കെ എം എസ് സി എല്‍നാണ്  മൊബൈല്‍ ലാബുകളുടെ മേല്‍നോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കളക്ഷന്‍ ടീമുകള്‍ ഉണ്ടാവും.  മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ്   ടെസ്റ്റിംഗ്കളുടെ ചുമതല.

Leave A Reply

Your email address will not be published.

You cannot copy content of this page