- Advertisement -

- Advertisement -

രുചിയേറും വിഭവങ്ങള്‍ വിളമ്പി  കുടുംബശ്രീ കൂട്ടായ്മയും ആര്‍.ആര്‍.റ്റി അംഗങ്ങളും 

0

മാനന്തവാടി സാമൂഹ്യ അടുക്കളയില്‍ രുചിയേറും വിഭവങ്ങള്‍ വിളമ്പി 11-ാം ഡിവിഷന്‍ കുടുംബശ്രീ കൂട്ടായ്മയും ആര്‍.ആര്‍.റ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും.രണ്ടാം ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊവിഡ് രോഗികള്‍ക്കും നഗരത്തിലെ അശരണര്‍ക്കും രണ്ട് നേരത്തെ ഭക്ഷണം നല്‍കി വരികയാണ് മാനന്തവാടി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹ്യ അടുക്കള.

ഒരോ ദിവസവും വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഡിവിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് അടുക്കള പ്രവര്‍ത്തിച്ചു വരുന്നത്.നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൂടുംബശ്രീ, ആര്‍ ആര്‍ .റ്റി അംഗങ്ങളായ രമ മോഹനന്‍, സുനിത ലാല്‍സണ്‍, കല്യാണി നെട്ടംമാനി, നിഷാന്ത് കാരിക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page