23 രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ അബാക്കസ് കോംപറ്റീഷനില്‍ രണ്ടാം സ്ഥാനം നേടി വയനാട് അമ്പലവയല്‍ സ്വദേശി ബി.വി നന്ദു കൃഷ്ണന്. ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗിലാണ് മത്സരം നടന്നത്. ഇന്ത്യയില്‍ നിന്നും വിവിധ ക്യാറ്റഗറികളിലായി 17 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത രണ്ട് പേരില്‍ ഒരാളായിരുന്നു നന്ദു. കൃഷ്ണന്. സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് 6 ാം തരം വിദ്യാര്‍ത്ഥിയാണ് നന്ദു കൃഷ്ണന്. വടകര ഹരിശ്രീ അബാക്കസ് അക്കാദമിയിലാണ് പരിശീലനം നേടിയത്. അമ്പലവയല്‍ വെള്ളിലാട്ട് ബാബു, ആശ ദമ്പതികളുടെ മകനാണ് നന്ദു കൃഷ്ണന്.
- Advertisement -
- Advertisement -