- Advertisement -

- Advertisement -

മുട്ടില്‍ മരംമുറി ; യൂത്ത് കോണ്‍ഗ്രസ്‌ ധര്‍ണ്ണ നടത്തി

0

മുട്ടില്‍ മരം മുറി കേസ്സിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുക കര്‍ഷകരെയും , ആദിവാസികളെയും , കേസ്സില്‍ നിന്നും ഒഴിവാക്കുക,കുറ്റക്കാരായ ഉദ്യോഗസ്ഥരെ സവ്വീസില്‍ നിന്നും പിരിച്ച് വിടുക ,സര്‍ക്കാരിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.പരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ശ്രീജിത്ത് എടപ്പെട്ടി. അദ്ധ്യക്ഷനായി.ഷിജു ഗോപാല്‍,നദീഷ്,നൗഫല്‍. ശരത്ത് ജോര്‍ജ്ജ് ,ലിറാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page