- Advertisement -

- Advertisement -

ലോക് ഡൗണ്‍ ഇളവ് വാഹന തിരക്കില്‍ വീര്‍പ്പുമുട്ടി ബത്തേരി ടൗണ്‍

0

ഒറ്റദിവസം ലോക് ഡൗണ്‍ ഇളവ് നല്‍കിയതോടെ വാഹന തിരക്കില്‍ വീര്‍പ്പുമുട്ടി ബത്തേരി ടൗണ്‍. ഇത് ഗതാഗത കുരുക്കിനും കാരണമായി.രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു ചുങ്കത്തും അസംപ്ഷന്‍ ജംഗ്ഷനിലും ഉണ്ടായത്. വസ്ത്രാലയങ്ങള്‍, ബാങ്ക്, മൊബൈല്‍ ഷോപ്പുകള്‍, മാര്‍ക്കറ്റ്, പുസ്ത വില്‍പ്പന കടകളടക്കം ഇന്ന് തുറന്നതോടെയയാണ് തിരക്കാണ് അനുഭവപ്പെട്ടത്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ ഒറ്റദിവസമായി ചുരുക്കി നല്‍കിയതോടെ ജനങ്ങള്‍ കൂട്ടത്തോടെ ടൗണിലെത്തുന്ന കാഴ്ചയാണ് ഇന്ന് ബത്തേരി നഗരത്തില്‍ കണ്ടത്. കൂടാതെ അടത്തു രണ്ട് ദിവസം നേരിട്ട് സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലന്ന് തീരുമാനംകൂടി വന്നതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ആളുകള്‍ വാഹനങ്ങളുമായി എത്തിയതോടെ ടൗണില്‍ ഗതാഗത സ്തംഭനവും ഉണ്ടായി. പൊലിസ് ഏറെ പണിപെട്ടാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്. ഇത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ ടൗണുകളിലേക്ക് ഇറങ്ങുന്നത് ഏറെ ആശങ്കയ്ക്കും കാരണമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page