കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.പല തവണ താക്കീത് നല്‍കിയിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കേസ് എടുത്ത് കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുവാനും, കൂടാതെ വ്യക്തമായ കാരണങ്ങളില്ലാതെ അനാവശ്യമായി വാഹനങ്ങളുമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുവാനും എല്ലാ എസ്എച്ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയില്‍ ഇന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചതിന് 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകിട്ട് അഞ്ചു മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്ക്ക് ധരിക്കാത്തതിന് 88 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 101 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
- Advertisement -
- Advertisement -