- Advertisement -

- Advertisement -

കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍

0

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോര്‍ട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണിയാമ്പറ്റ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് പിടിയില്‍. കണിയാമ്പറ്റ കല്ലുവയല്‍ സ്വദേശി പുള്ളോര്‍ക്കുടിയില്‍ പ്രവീണ്‍ (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 300 പാക്കറ്റുകളിലായി 27 ലിറ്റര്‍ മദ്യം കണ്ടെടുത്തു.

അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ക്ക് കോടതിയില്‍ ഹാജരാക്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്‍, സി.ഇ.ഒമാരായ സനൂപ്, സുധീഷ്, ജിതിന്‍, സുരേഷ്, അനില്‍, വനിത സി.ഇ.ഒ ജലജ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page