- Advertisement -

- Advertisement -

വെള്ളി മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

0

വെള്ളി മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വെള്ളിയാഴ്ച്ച 11 ജില്ലകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ 13 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളി മുതല്‍ ഞായര്‍ വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു.

ഇന്നും നാളെയും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായിരിക്കും.വെള്ളിയാഴ്ച്ചയോടെവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രഭാവത്തില്‍ വെള്ളി മുതല്‍ കാലവര്‍ഷം സജീവമാകാനും, സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുമാണ് സാധ്യത.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വെള്ളിയാഴ്ച്ച യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശനി ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളി മുതല്‍ ഞായര്‍ വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page