- Advertisement -

- Advertisement -

മുട്ടില്‍ മരംമുറി പോലീസ് അന്വേഷണം ആരംഭിച്ചു

0

മുട്ടില്‍ മരംമുറി കേസ് പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.ബത്തേരി ഡിവൈഎസ്പിയുടെയും മീനങ്ങാടി സിഐയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.റവന്യൂ വകുപ്പ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസ് നടപടി. സര്‍ക്കാര്‍ഭൂമി സ്ഥലംമാറ്റി ആദിവാസികളെ വഞ്ചിച്ച കേസില്‍  മുഖ്യ പ്രതികള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.ഇത് സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളില്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കും.ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ഡി എഫ് ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page