- Advertisement -

- Advertisement -

വാക്‌സിനെടുക്കാനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത ലീഗ് പ്രവര്‍ത്തകര്‍ 

0

വാക്‌സിനെടുക്കാന്‍ ഗവ.ആശുപത്രിയിലെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കി പനമരം ടൗണ്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.കഴിഞ്ഞ  മൂന്ന് ദിവസങ്ങളായി വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ക്ക് ആവിശ്യാനുസരണം ചായയും,ചെറുകടിയും,കുടിക്കാനുള്ള വെള്ളവും നല്‍കിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്.

ദിനംപ്രതി 200ലധികം ആളുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി വാക്‌സിനെടുക്കാന്‍ പനമരം സി.എച്ച്‌സിയില്‍ എത്തുന്നുണ്ട്.ഇവിടെയെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും, ഹോസ്പിറ്റലിലെ സ്റ്റാഫിനും ചായയും,വെള്ളവും നല്‍കുന്നുണ്ട്. തുടര്‍ ദിവസങ്ങളിലും ഇത്തരത്തില്‍ സേവനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.പലരീതിയിലുള്ള സാഹായങ്ങള്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ നടത്തുന്നുണ്ടെങ്കിലും വാക്‌സിനെടക്കാന്‍ എത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള സഹായം ചെയ്യുന്നത് വെറിട്ട അനുഭവമാണെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി അംഗം ജാബിര്‍ വരിയില്‍ പറഞ്ഞു.ഹാരിസ് തോട്ടുങ്ങല്‍, റിയാസ് തിരുനാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page