ചുരം എട്ടാം വളവിന് മുകളിലായി പിക്കപ്പ് കൊക്കയിലേക്ക് പതിച്ചു.ആളപായമില്ല. താഴെ ഏഴാം വളവിന് സമീപത്തെ മരത്തില്‍ ലോറി തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടു പേരും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.തെറ്റായ ദിശയില്‍ ചുരം ഇറങ്ങി വരുകയായിരുന്ന വാഹനം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു.ഹൈവേ പൊലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. അടിവാരത്ത് നിന്നും ക്രയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്.
- Advertisement -
- Advertisement -