കര്‍ണാടകയില്‍ ഇഞ്ചികൃഷി ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരാണ് കൃത്രിമ വളക്ഷാമം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്.അമിത വില നല്കി വളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍ക്കും അമിതവിലയാണ് നിലവില്‍ കര്‍ണാടകയില്‍ ഈടാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് തുടരുകയാണന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.വിലത്തകര്‍ച്ചയ്ക്ക് പുറമെയുള്ള ചൂഷണം കൂടിയാവുമ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്.കോടികള്‍ വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
- Advertisement -
- Advertisement -