സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂര്‍ ക്ലാസുകളാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ലഭ്യമാവുക. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബോധ്യമാകുംവിധമുള്ള ബ്രിഡ്ജ് ക്ലാസുകളാണ് നല്‍കുക.ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് ഇംഗ്ലീഷും ഒന്‍പതിന് ഇക്കണോമിക്സും 9.30 മുതല്‍ 10 വരെ ഹിസ്റ്ററിയുമാണ് ഇന്നത്തെ ക്ലാസുകള്‍. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ അഞ്ചുമണിക്ക് കെമിസ്ട്രിയും 5.30 മുതല്‍ 6 വരെ കണക്കുമാണ് വിഷയങ്ങള്‍. ഇവയുടെ പുനസംപ്രേക്ഷണം രാത്രി 10 മുതല്‍ 11 വരെയും ലഭ്യമാണ്. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാവാതിരിക്കാനുള്ള പ്രത്യേക ക്ലാസുകളും സജ്ജീകരിക്കും. പ്ലേസ്റ്റോറിലെ കൈറ്റ് വിക്ടേഴ്സ് എന്ന ആപ്പുവഴിയും കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാവുന്നതാണ്.
അതേസമയം കൈറ്റ് വിക്ടേഴ്സിന്റെയും ഫസ്റ്റ്ബെല്‍ ക്ലാസുകളുടെയും പേരുകളില്‍ പ്രചരിക്കുന്ന വ്യാജ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കൈറ്റിന്റെ തീരുമാനം.
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Prev Post