പാമ്പുകടിയേറ്റ 13 വയസുകാരന് അജിത്തിനെ പുല്‍പ്പള്ളിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിച്ച് ജീവന് രക്ഷിച്ചത് പുല്‍പ്പള്ളിയിലെ ആംബുലന്‍സ് ഡ്രൈവറായ ഫീനിക്സാണ്.അവസരോചിതമായ ഇടപെടല്‍ നടത്തി ഒരു കുട്ടിയുടെ ജീവന് രക്ഷപ്പെടുത്തിയ ഫീനിക്സിനെ കരിമം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.പുല്‍പ്പളളി പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ് ഉപഹാരം നല്കി.അഡ്മിന് പാനല്‍ അംഗങ്ങളായ സി.ഡി ബാബു, ബെന്നി മാത്യു, കെ.ആര് ജയരാജ്,ആംബുലന്‍സ് അസോസിയേഷന് ഭാരവാഹികളായ സജി,ബൈജു,ലിയോ പി.ഡി.സി,ശീതള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.രണ്ടര വര്‍ഷത്തോളമായി ആംബുലന്‍സ് ഡ്രൈവറാണ് ഫീനിക്സ്.കൂടാതെ കാരുണ്യപെയിന് & പാലിയേറ്റീവ് പ്രവര്‍ത്തകനുമാണ്.
- Advertisement -
- Advertisement -