- Advertisement -

- Advertisement -

ഭക്ഷണത്തിന്റെ കൂടെ മരത്തൈകളും

0

ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കൂടെ മരത്തൈകളും സമ്മാനമായി നല്‍കി ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ആപ്പായ പിക്കിറ്റ്. നല്ല ഭക്ഷണത്തോടൊപ്പം നാളെക്കായി എന്ന സന്ദേശമുയര്‍ത്തിയാണ് മരത്തൈകള്‍ വിതരണം ചെയ്യുന്നത്. പിക്കിറ്റ് നടത്തുന്ന മരത്തൈ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ഷൈജല്‍ കല്‍പ്പറ്റ, അരുണ്‍ ,സനല്‍, കെസഫ്വാന്‍, എ ഹസ്‌നിന്‍, എന്നിവര്‍ സംബന്ധിച്ചു .

Leave A Reply

Your email address will not be published.

You cannot copy content of this page