സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ദി മെന്റലി ചലഞ്ചഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബഡ്സ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി. ബത്തേരി തൊടുവട്ടി നിര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സ ജോസ് ഉദ്ഘാടനം ചെയ്തു. ബത്തേരി എ.ഇ.ഒ എന്‍.ഡി. തോമസ് അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയര്‍ ലെക്ചറര്‍ കെ.കെ. സന്തോഷ് കുമാര്‍ കോഴ്‌സ് വിശദീകരണം നടത്തി. ജെസ്സി മാങ്കോട്ടില്‍, സി. ആന്‍സ് മരിയ തുടങ്ങിയര്‍ സംസാരിച്ചു.
- Advertisement -
- Advertisement -