- Advertisement -

- Advertisement -

കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം

0

തോല്‍പ്പെട്ടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഇന്നലെ രാത്രി കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് കാട്ടാന ആക്രമിച്ചത്.പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം. ബാവലി ഗവ:യു.പി സ്‌കൂള്‍ അധ്യാപകനായ എം.എസ് ബിജു ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.ബിജുവിന്റെ കാര്‍ ആന കുത്തി നശിപ്പിച്ചു.മറ്റ് ജീവനക്കാര്‍ ആന വരുന്നത് കണ്ട് വിളിച്ചു പറഞ്ഞപ്പോള്‍ കാറില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം ഇറങ്ങി ഓടുകയായിരുന്നു. സമീപത്തെ പച്ചക്കറി കട, കുമട്ടി എന്നിവയും കാട്ടാന തകര്‍ത്തതായി നാട്ടുകാര്‍ പറഞ്ഞു.യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജീവന്‍ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യേണ്ടി വരുന്നതെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page