- Advertisement -

- Advertisement -

മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

0

കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെക്കുന്നതിനായി മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. മൈലാടി കോളനി, മരവയല്‍ കോളനി, കോവക്കുനി കോളനി, മാടക്കുന്നു കോളനി എന്നിവിടങ്ങളിലാണ് ഇന്ന് ക്യാമ്പ് നടത്തിയത്. കോളനികളില്‍ നിശ്ചയിച്ച തീയ്യതികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് എത്തിയായിരിക്കും വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നത്.

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായിയാണ് നഗരസഭയിലെ 46 ഊരുകളില്‍ വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നത്. കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. കോവിഡ് വാക്സിന്‍ എത്തിയതോടെയാണ് രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഊരുകളില്‍ ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകളുമായി ഊരുകളില്‍ നേരിട്ടെത്തി സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്താനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യത്തിനുള്ള വാക്സിന്‍ ലഭിച്ചിട്ടുണ്ടെന്നും, കേരളത്തില്‍ തന്നെ ആദ്യമായാണ് ഗോത്രകോളനികളിലെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതെന്നും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page