വൃക്ഷത്തൈകള്‍ നട്ട് 2021- 22 അധ്യയന വര്‍ഷം ആരംഭിച്ചു
മാനന്തവാടി അമൃത വിദ്യാലയത്തിലെ കുട്ടികള്‍ പ്രകൃതി നമ്മുടെ രക്ഷയ്ക്കായി നമ്മള് പ്രകൃതിയുടെ രക്ഷയ്ക്കായി എന്ന പ്രതിജ്ഞ ചൊല്ലി വൃക്ഷത്തൈകള്‍ നട്ട് 2021-22 അധ്യയന വര്‍ഷം ആരംഭിച്ചു. പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് സരസ്വതി മന്ത്രം ആലപിച്ചും പഞ്ചഭൂതങ്ങളെ ആരാധിച്ചും ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു.
ശേഷം കൊറോണ എന്ന മഹാമാരിയെ വിഷയമാക്കി അമൃത വിദ്യാലയത്തിലെ കുട്ടികള്‍ രചിച്ച് ആലപിച്ച കവിതകള്‍ റേഡിയോമാറ്റൊലിയിലൂടെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.