കല്പറ്റ ടൗണില്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ 60 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ഭൂപതി,കോഴിക്കോട് ഉള്ളൂര്‍ സ്വദേശി സുമേഷ് എന്നിവരെ അറസ്റ്റു ചെയ്ത് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കല്പറ്റ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി.പ്രമോദും സംഘവുമാണ് പരിശോധന നടത്തിയത്.
- Advertisement -
- Advertisement -