- Advertisement -

- Advertisement -

കരണി, കല്ലഞ്ചിറ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

0

ഇന്നലെ രാത്രി 11.30നാണ് കരണിയില്‍ പുലിയെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് കല്ലഞ്ചിറ ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസും വനപാലകരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലി തന്നെയാണോ ഇറങ്ങിയതെന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.എങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പച്ചിലക്കാട് – മീനങ്ങാടി റോഡില്‍ കരണി പെട്രോള്‍ പമ്പിന് സമീപം പുലി റോഡ് മുറിച്ചു കടക്കുന്നത് കണ്ടതായി ബൈക്ക് യാത്രികര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച കമ്പളക്കാട് വണ്ടിയാമ്പറ്റയിലും പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page