പ്രകൃതിക്ഷോഭത്തില്‍ ദുരന്തമനുഭവിച്ചവര്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കാത്തതിലും സര്‍ക്കാരിന്റെ ബ്രുവറി, ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതിലും കര്‍ഷകരെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചു കൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സര്‍ക്കാരിന്റേയും, ഉദ്യോഗസ്ഥരുടേയും ഇരട്ടത്താപ്പ് നയങ്ങള്‍ മാറ്റി അര്‍ഹതപ്പെട്ട മുഴുവന്‍ പ്രകൃതി ദുരന്ത ബാധിതര്‍ക്കും സാമ്പത്തിക ധനസഹായവും ആനുകൂല്യങ്ങളും അടിയന്തിരമായി നല്‍കണമെന്ന് ധര്‍ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി. മെമ്പര്‍ പി.പി. ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ സി.ജയപ്രസാദ്, ജി. വിജയമ്മടീച്ചര്‍, അഡ്വ.ടി.ജെ. ഐസക്ക്, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, പി.കെ.സുരേഷ്, എസ്.മണി, കാരാടന്‍ സലീം,ആയിഷ പളളിയാല്‍, പി.ആര്. ബിന്ദു, പി. വിനോദ് കുമാര്‍, വി.നൗഷാദ്, പി.ശശിധരന് മാസ്റ്റര്‍, എം.എ. സുനില്‍കുമാര്‍, സന്തോഷ് കൈനാട്ടി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -