- Advertisement -

- Advertisement -

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ

0

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യാക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ 24 മുതലാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യം 10 ദിവസത്തേക്കായിരുന്നു നിരോധനമെങ്കില്‍ പിന്നീട് അത് മെയ് 14 വരെ നീട്ടിയിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും വിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവരെയും യുഎഇയില്‍ പ്രവേശിപ്പിക്കില്ല.

അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതില്‍ വിലക്ക് ബാധകമായിരിക്കില്ല

Leave A Reply

Your email address will not be published.

You cannot copy content of this page